കല്‍പ്പറ്റ: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവ് വയനാട്ടില്‍ തൂങ്ങിമരിച്ചു.
തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ എന്നയാളാണ് ഇന്നലെ വൈകുന്നേരം ആത്മഹത്യ ചെയ്തത്. പുരയിടത്തില്‍ ഇപ്പോള്‍ താമസിക്കുന്ന താല്‍ക്കാലിക ഷെഡില്‍ ആയിരുന്നു സനിലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2019 ആഗസ്റ്റ് മാസത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലാണ് സനിലും കുടുംബവും താമസിച്ച വീട് തകര്‍ന്ന് ഒഴുകിയത്. സനലിന്‍റെ വീട് പുറംപോക്ക് ഭൂമിയിലായിരുന്നതു കൊണ്ട് വീടിന്‍റെ രേഖകളൊന്നും അദ്ദേഹത്തിന്‍റെ കൈവശം ഉണ്ടായിരുന്നില്ല.
ലൈഫ് മിഷന്‍ പദ്ധതിപ്രകാരം രണ്ടുലക്ഷം വീടുകള്‍ വിതരണം ചെയ്യുന്ന ഈ സാഹചര്യത്തില്‍ ഇങ്ങനൊരു മരണം വളരെയധികം ദുഃഖകരമാണ്.