gnn24x7

ഡൽഹി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റിൽ

0
268
gnn24x7

ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റിൽ. ജാഫ്രബാദ് സ്വദേശിയായ ഷാരൂഖ് പഠാനാണ് പിടിയിലായത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയലുണ്ടായ കലാപത്തിനിടെ പൊലീസിന് നേരെ തോക്കു ചൂണ്ടി നിൽക്കുന്ന ഷാരൂഖിന്റെ ചിത്രം വൈറലായിരുന്നു.

മുമ്പ് ഒരു തവണ ഇയാളെ അറസ്റ്റ് ചെയ്തുവെന്ന തരത്തിൽ വാർത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും പൊലീസ് ഇത് തള്ളിയിരുന്നു. സംഭവം നടന്ന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഷാരൂഖ് അറസ്റ്റിലായിരിക്കുന്നത്. യുപിയിലെ ബറൈലിയിൽ നിന്ന് കസ്റ്റഡിയിലെടുത്തയാളെ ഡൽഹിയിലെത്തിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് ജഫ്രബാദ്-മൗജ്പുർ റോഡിലുണ്ടായ സംഘർഷത്തിനിടെയാണ് ഷാരൂഖ് ഇന്ത്യൻ നിർമ്മിത പിസ്റ്റളുമായി പൊലീസിന് നേരെ പാഞ്ഞടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തന്നെ ഇയാൾ ബാരിക്കേഡുകൾക്ക് മുകളിലൂടെ വെടിയുതിർക്കുകയും ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here