gnn24x7

ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ഇനി ദേശീയ നേതാവ്!

0
324
gnn24x7

ന്യൂഡെല്‍ഹി: ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ഇനി യൂത്ത് കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും.

കൊണ്ഗ്രെസ്സ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ്‌ ഭാരവാഹികളുടെ പട്ടികയില്‍ രമ്യാ ഹരിദാസും ഇടം പിടിച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ്‌ ദേശീയ സെക്രട്ടറിയായാണ്‌ രമ്യാ ഹരിദാസിനെ നിയമിച്ചിരിക്കുന്നത്.അഞ്ച് ജെനെറല്‍ സെക്രട്ടറിമാര്‍,40 സെക്രട്ടറിമാര്‍,അഞ്ച് ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പെടുത്തിയാണ് യൂത്ത് കോണ്‍ഗ്രസ്‌ ദേശീയ സമിതി പുന:സംഘടിപ്പിച്ചത്.

സംസ്ഥാന കോണ്‍ഗ്രസിലെ യുവനേതാക്കളില്‍ ജനപിന്തുണയില്‍ മുന്നിലുള്ളവരില്‍ ഒരാളാണ് രമ്യാ ഹരിദാസ്,വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് വന്ന രമ്യഹരിദാസ് കെ.എസ്.യു വില്‍ നിന്നും യൂത്ത്കോണ്‍ഗ്രസ് നേതൃനിരയിലേക്ക് എത്തുകയായിരുന്നു.നിലവില്‍ യൂത്ത് കോണ്‍ഗ്രസ്‌ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുകയാണ്.

2015 ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ തെരെഞ്ഞെടുക്കപെട്ട രമ്യ ഹരിദാസ് 2019 ല്‍ ആലത്തൂരില്‍ നിന്നും ലോക്സഭയിലെത്തുകയായിരുന്നു.ഇടത് കോട്ടയായ ആലത്തൂരിലെ രമ്യയുടെ വിജയം രാഷ്ട്രീയ രംഗത്ത് ഞെട്ടിച്ചിരുന്നു.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പെങ്ങളൂട്ടി എന്നാണ് രമ്യയെ വിശേഷിപ്പിച്ചത്‌.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here