gnn24x7

കേരളത്തിൽ കൊറോണ; തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും

0
318
gnn24x7

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കേരളത്തിലെ തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടാന്‍ തീരുമാനം. വിവിധ സിനിമാ സംഘടനകള്‍ കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

നേരത്തെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ സിനിമാ ശാലകള്‍ പ്രദര്‍ശനം ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതോടെ മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന മൂന്ന് ചിത്രങ്ങളുടെ റിലീസ് താല്‍ക്കാലികമായി മാറ്റിവെച്ചേക്കും.

മാര്‍ച്ച് 12 ന് റിലീസ് ചെയ്യാനിരുന്ന വാങ്ക്, മാര്‍ച്ച് 26 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് റിലീസ് മാറ്റി വെയ്‌ക്കേണ്ടി വരിക.

നിലവില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളില്‍ ചിലത് നിര്‍ത്താന്‍ തീരുമാനമായിട്ടുണ്ട്. പ്രധാന സിനിമകളുടെ പ്രീ പ്രമോഷന്‍ ഷൂട്ടുകളും ഇവന്റുകളും ഒഴിവാക്കിയിരിക്കുകയാണ്.
നേരത്തെ ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം കിലോമീറ്റേഴ്സ്& കിലോമീറ്റേഴ്സിന്റെ റീലീസ് നീട്ടിവെച്ചിരുന്നു. മാര്‍ച്ച് 12ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here