ആലപ്പുഴ: കൊറോണ ലക്ഷണങ്ങളോടെ ആലപ്പുഴയില്‍ പ്രവേശിപ്പിച്ചിരുന്ന വിദേശ ദമ്പതികള്‍ മുങ്ങിയതായി റിപ്പോര്‍ട്ട്. സംഭവം നടന്നിരിക്കുന്നത് കേരളത്തിലെ ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ്.
യുകെയില്‍ നിന്നും എത്തിയ എക്സാണ്ടര്‍, എലിസ എന്നിവരാണ് ആശുപത്രി അധികൃതരെ വെട്ടിച്ച് കടന്നുകളഞ്ഞത്. യുകെയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ഇവര്‍ക്ക് പനി ഉണ്ടായിരുന്നു.
ഇതിനെതുടര്‍ന്ന്‍ ഇവര്‍ ആലപ്പുഴ മെഡിക്കല്‍കോളേജില്‍ എത്തുകയും ഡോക്ടര്‍മാര്‍ ഇവരോട് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ ദമ്പതികള്‍ മുങ്ങുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരില്‍ കൊറോണ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇവര്‍ കായംകുളം ട്രെയിനില്‍ കയറി മുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.







































