തിരുവനന്തപുരം: ഒരിക്കല്‍ പിടിവിട്ട കൊറോണ (Covid19) രണ്ടാമത് പിടിമുറുക്കിയിരിക്കുകയാണ് കേരളത്തില്‍.
ഈ സാഹചര്യത്തില്‍ മാസ്കുകള്‍ക്ക് വിലവര്‍ധനവും ക്ഷാമവും നേരിടുന്നതിനാല്‍ മാസ്കുകള്‍ ജയിലുകളില്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ മാസ്കുകള്‍ക്ക് ക്ഷാമവും വിലവര്‍ധനയും നേരിടുന്ന സാഹചര്യമുള്ളതിനാല്‍ ജയിലുകളിലെ തയ്യല്‍ യൂണിറ്റുകളില്‍ മാസ്കുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്.








































