gnn24x7

കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

0
262
gnn24x7

ന്യൂഡൽഹി: കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് കൊവിഡ് 19 പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം. അപകടത്തിൽപ്പെട്ടവർക്ക് 4 ലക്ഷം രൂപ ധന സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തുകയും ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് നൽകുക.

പ്രതിരോധ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം നൽകും. ദുരന്ത നിവാരണത്തിനായുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനും ഫണ്ട് ഉപയോഗിക്കാം. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിന്റെ പത്ത് ശതമാനം ഇതിനായി ഉപയോഗിക്കാം.

രാജ്യത്ത് വൈറസ് ബാധിച്ച് രണ്ടു പേരാണ് മരിച്ചത്. രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്. കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖിന്റേതാണ് രാജ്യത്തെ ആദ്യ മരണം.

ബുധനാഴ്ചയാണ് ഇയാൾ മരിച്ചത്. സൗദിയിൽ നിന്ന് ഉംറ കഴിഞ്ഞ് ഫെബ്രുവരി 29 നാണ് മുഹമ്മദ് ഹുസൈൻ എത്തിയത്. ഡൽഹി ജനക്പൂരി സ്വദേശിയായ 68 കാരിയാണ് മരിച്ച രണ്ടാമത്തെയാൾ. ഡൽഹി റാം മനോഹർലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അതേസമയം ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 84 ആയി. ഇവരുമായി ഇടപഴകിയെന്ന് സംശയിക്കുന്ന 4000ലധികം പേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here