കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പന്ത് നെഞ്ചിൽ കൊണ്ടു പത്തൊമ്പതുകാരന് ദാരുണാന്ത്യം. എടത്തല പുനത്തിൽ ഇമ്മാനുവലിന്‍റെ മകൻ ഡിഫിൻ(19) ആണ് മരിച്ചത്. മത്സരത്തിനിടെ പന്ത് നെഞ്ച് കൊണ്ടു തടുത്ത ഡിഫിൻ ബോധംകെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അമ്പലമേട് പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്ക്കരിച്ചു.








































