gnn24x7

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 169 ആയി

0
268
gnn24x7

ന്യൂദല്‍ഹി: തെലങ്കാനില്‍ ഏഴ് പേരുടെ പരിശോധനാ ഫലം പോസിറ്റീവായതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 169 ആയി. ഇന്തോനേഷ്യയില്‍നിന്നെത്തിയ ഏഴ് പേര്‍ക്കാണ് തെലങ്കാനയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.

ബുധനാഴ്ച 28 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കര്‍ണാടകയിലെ ദവന്‍ഗറിലും നോയിഡയിലും യു.പിയിലും രാജസ്ഥാനിലും 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു സ്ത്രീയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ബുധനാഴ്ച രോഗമുണ്ടെന്ന് കണ്ടെത്തിയതോടെ മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം 45 ആയി.

അതേസമയം, പരിശോധനാ ഫലം പോസിറ്റീവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ദല്‍ഹിയിലെ സഫ്ഗര്‍ജംഗ് ആശുപത്രിയില്‍വെച്ച് ഒരാള്‍ ആത്മഹത്യ ചെയ്തു. വിമാനത്താവളത്തിലെ പരിശോധനയില്‍ വൈറസ് ഉണ്ടെന്ന് മനസിലായതോടെ ഇയാളെ വിമാനത്താവള അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഏഴാം നിലയിലുള്ള ഐസൊലേഷന്‍ വാര്‍ഡില്‍നിന്നും താഴേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാത്രി 8 മണിക്കായിരിക്കും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക.

നേരത്തെ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സി.ബി.എസ്.ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. മാര്‍ച്ച് 31 ന് ശേഷമായിരിക്കും പുതുക്കിയ തിയതി അറിയിക്കുക. ജെ.ഇ.ഇ പരീക്ഷകളും പത്ത് ദിവസത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here