gnn24x7

കൊവിഡ്-19; അന്താരാഷ്ട്ര ചലച്ചിത്ര മേളയായ കാന്‍ ഫിലിം ഫെസ്റ്റിവല്‍ മാറ്റി വെച്ചു

0
262
gnn24x7

പാരീസ്: കൊവിഡ്-19 ലോകവ്യാപകമായി പടര്‍ന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയായ കാന്‍ ഫിലിം ഫെസ്റ്റിവല്‍ മാറ്റി വെച്ചു. ഫെസ്റ്റിവല്‍ സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്. മെയ് മാസം 12 മുതല്‍ 23 വരെയാണ് ഫെസ്റ്റിവല്‍ നടക്കാനിരുന്നത്. ഇനി ജൂണ്‍ മാസം അവസാനത്തോടെയായിരിക്കും കാന്‍ ഫിലിം ഫെസ്റ്റവല്‍ നടത്താനുള്ള തിയ്യതി പുനര്‍നിശ്ചയിക്കുക.

ഫ്രാന്‍സിലുള്‍പ്പെടെ കൊവിഡ് വ്യാപിച്ച ഘട്ടത്തില്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുമോ എന്ന ആശങ്ക നേരത്തെ ഉയര്‍ന്നിരുന്നു.

‘ആഗോള ആരോഗ്യ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഞങ്ങള്‍ കൊവിഡ്-19 ഇരകള്‍ക്കൊപ്പം നില്‍ക്കുന്നു. ഈ രോഗത്തിനെതിരെ പ്രതിരോധിക്കുന്നവര്‍ക്ക് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു,’ ഫ്രാന്‍സ് കാന്‍ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വര്‍ഷം തോറും ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവല്‍ ചലച്ചിത്രാരാധകരുടെയൊപ്പം തന്നെ ഫാഷന്‍ മേഖലയുടെയും കേന്ദ്രമാണ്. ഐശ്യര്യ റായി, സോനം കപൂര്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ കാന്‍ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്.

ഫ്രാന്‍സിനു പുറമെ ഇറ്റലി,സ്‌പെയിന്‍, ജര്‍മ്മനി, തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ്-19 പടര്‍ന്നു പിടിക്കുകയാണ്. ഇറ്റലിയിലാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. വ്യാഴാഴ്ച മാത്രം 427 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ചൈനയില്‍ രോഗം പടര്‍ന്നപ്പോള്‍ ഉണ്ടായ ഒറ്റദിവസത്തെ മരണ സംഖ്യയെക്കാള്‍ ഉയര്‍ന്ന എണ്ണമാണിത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here