തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊച്ചിയില്‍ അഞ്ച് പേര്‍ക്കും കാസര്‍കോട് ആറ് പേര്‍ക്കുമാണ് പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
44390 പേരാണ് സംസ്ഥാനത്ത് നീരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 44165 പേര്‍ വീടുകളിലാണ് കഴിയുന്നത്. 225 പേര്‍ ആശുപത്രിയില്‍ കഴിയുന്നു.
ഇന്ന് മാത്രം 56 പേരാണ് ആശുപത്രിയിലായത്. ഇന്ന് മാത്രം 13632 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
അതേസമയം 5570 പേരെ രോഗബാധയില്ലെന്ന് കണ്ട് ഒഴിവാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 3436 സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 2393 സാംപിളുകള്‍ നെഗറ്റീവാണ്.
                






































