ന്യൂദല്‍ഹി: കൊവിഡ് 19 ല്‍ അടച്ചിടല്‍ നിര്‍ദ്ദേശം നിര്‍ബന്ധമായും പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്രസര്‍ക്കാര്‍. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കാനും കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശമുണ്ട്.
വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ച 75 ജില്ലകള്‍ അടച്ചിടണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.