gnn24x7

ബ്രിട്ടീഷ് രാജകുടുംബം വിട്ട് അമരേിക്കയിലേക്ക് താമസം മാറുന്ന ഹാരിക്കും മേഗനും അമേരിക്കന്‍ സര്‍ക്കാര്‍ സുരക്ഷ നല്‍കില്ലെന്ന് ട്രംപ്

0
467
gnn24x7

ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് രാജകുടുംബം വിട്ട് അമരേിക്കയിലേക്ക് താമസം മാറുന്ന ഹാരിക്കും മേഗന്‍ മര്‍ക്കലിനും അമേരിക്കന്‍ സര്‍ക്കാര്‍ സുരക്ഷ നല്‍കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുവരും കാലിഫോര്‍ണിയയിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്രംപിന്റെ പ്രതികരണം.

‘യു.കെയുടെയും ബ്രിട്ടീഷ് രാജ്ഞിയുടെയും നല്ല സുഹൃത്താണ് ഞാന്‍. കൊട്ടാരം വിട്ട മേഗനും ഹാരിയും കാനഡിലേക്ക് മാറി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ അവര്‍ കാനഡ വിട്ട് യു.എസിലേക്ക് വരികയാണ്, എന്തായാലും അവരുടെ സുരക്ഷയ്ക്കായി യു.എസ് പണമടയ്ക്കില്ല, അവര്‍ പണമടയ്ക്കണം,’ ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് മേഗനും ഹാരിയും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 31 നാണ് മേഗനും ഹാരിയും രാജസ്ഥാനങ്ങളില്‍ ഔദ്യോഗികമായി ഒഴിവാകുന്നത്. നേരത്തെ തന്നെ ഇവര്‍ ബ്രിട്ടന്‍ വിട്ട് കാനഡയിലേക്ക് താമസം മാറിയിരുന്നു.

ജനുവരി ആദ്യവാരമാണ് രാജകുടുംബ ചുമതലകളില്‍ നിന്നും വിട്ട് നില്‍ക്കാനും സാമ്പത്തിക സ്വാതന്ത്ര്യം കൈവരുത്താനും ആഗ്രഹിക്കുന്നതായി പ്രിന്‍സ് ഹാരിയും മേഗനും ഔദ്യോഗിക പ്രസ്താവനയിറക്കിയത്. കാനഡയിലും ബ്രിട്ടനിലുമായി മകന്‍ ആര്‍ക്കിക്കൊപ്പം പുതിയ ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.

ഇതിനു പിന്നാലെ മേഗന്റയും ഹാരിയുടെയും രാജപദവികള്‍ റദ്ദാക്കിയതായി ബ്രിട്ടീഷ് രാജകുംടുംബം അറിയിച്ചിരുന്നു. രാജകുടുംബാഗങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷാ അകമ്പടികള്‍, പൊതുഖജനാവില്‍ നിന്നുള്ള സാമ്പത്തിക സഹായം, പ്രത്യേക യാത്രകള്‍ എന്നിവ ഇരുവര്‍ക്കും ലഭിക്കില്ല. ഇതിനു പുറമെ ലണ്ടനിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ നിന്ന് ഹാരിയുടെയും മേഗന്റെയും മെഴുകു പ്രതിമകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here