gnn24x7

ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ നാലാമത്തെ കൊറോണ പരിശോധന ഫലവും പോസിറ്റീവ്

0
288
gnn24x7

ലഖ്നൗ: ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ നാലാമത്തെ കൊറോണ പരിശോധന ഫലവും പോസിറ്റീവ്. 

കൊറോണ വൈറസിന്‍റെ ആദ്യ പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മാര്‍ച്ച് 20നാണ് കനികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 9ന് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ കനിക കാന്‍പൂരിലേക്കും ലഖ്നൗവിലേക്കും യാത്ര ചെയ്തിരുന്നു. 

കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് യാത്ര വിവരം മറച്ചുവച്ച് യാത്രകള്‍ നടത്തിയ കനികയ്ക്കെതിരെ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എസ്‌ജി‌പി‌ജി‌എം‌എസ്) ചികിത്സയിലിരിക്കെ താരത്തിനെതിരെ ആശുപത്രി അധികൃതരും രംഗത്തെത്തിയിരുന്നു. താരത്തെ പോലെയല്ല ഈ അവസരത്തില്‍ രോഗിയെപോലെ വേണം കനിക കപൂര്‍ പെരുമാറാന്‍ എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. 

ടെസ്റ്റ്‌ റിപ്പോര്‍ട്ടുകള്‍ ആശങ്കയുണ്ടാക്കുന്നതായും ചികിത്സയോടും ലോക്ക്ഡൌണിനോടും താരം പ്രതികരിക്കുന്നില്ലെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു കുടുംബാംഗം മാധ്യമങ്ങളോട് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here