gnn24x7

സംസ്ഥാനത്ത് സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി

0
331
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. മുന്‍ഗണന പട്ടികയില്‍ ഉള്ളവര്‍ക്ക് റേഷന്‍ രാവിലെ വിതരണം ചെയ്യും. അന്ത്യോദയ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന 35 കിലോ ധാന്യം സൗജന്യമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
റേഷന്‍ കടകളില്‍ ആളുകള്‍ തിക്കിത്തിരക്കി പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. ഒരു സമയം അഞ്ച് പേരില്‍ കൂടുതല്‍ റേഷന്‍ കടയ്ക്കു മുന്നില്‍ നില്‍ക്കാന്‍ പാടുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.

എല്ലാ ദിവസം രാവിലെ മുതല്‍ ഉച്ചവരെ എഎഐ, പിഎച്ച്എച്ച് വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും റേഷന്‍ നല്‍ക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്കും സൗജന്യ അരി നല്‍കുന്നതാണ്.

ഇതിനായി കുടുംബത്തിലെ മുതിര്‍ന്നയാള്‍ സത്യവാങ്മൂലം തയാറാക്കി ബന്ധപ്പെട്ട റേഷന്‍ വ്യാപാരിക്ക് നല്‍കണം. സത്യവാങ്മൂലത്തില്‍ ആധാര്‍ നന്പരും ഫോണ്‍ നന്പരും വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here