കൊല്ലം: ലോക്ക് ഡൌണിനിടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കിയത് അന്വേഷിക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദനം. ശാസ്താംകോട്ടയിലാണ് ലോക്ക് ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച് പിറന്നാളാഘോഷം നടന്നത്.
പത്തനംതിട്ട സ്വദേശി ആഘോഷങ്ങളില്‍ പങ്കെടുത്തോ? എന്ന് അന്വേഷിക്കാനാണ് ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം സംഭവ സ്ഥലത്തെത്തിയത്. ശൂരനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പത്തനംതിട്ട സ്വദേശി ഷഫറുദിന്‍, ശാസ്താംകോട്ട സ്വദേശികളായ അഫ്സല്‍, ഫൈസല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.


































