gnn24x7

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

0
250
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 3 നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്

ലോകം മുഴുവന്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിലെ കണക്കുകള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു.  ഈ പശ്ചാത്തലത്തിലാണ് കേരളം കൊവിഡ് പ്രതിരോധം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതില്‍ കാസര്‍കോട് 7,  തൃശ്ശൂര്‍, , കണ്ണൂര്‍, ഓരോ ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ സംസ്ഥാനത്ത് 295 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 206 പേര്‍ ഇതുവരെ വിദേശത്ത് നിന്ന് വന്നവരാണ്.

ഇന്ന് പതിനാല് പേര്‍ക്ക് രോഗം ഭേദമായി കണ്ണൂര്‍ 5 പേര്‍, കണ്ണൂര്‍ 3 പേര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ രണ്ടുപേരും പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളില്‍ ഒരാള്‍ എന്നിവരാണ് രോഗം ഭേദമായത്.

ഇതില്‍ കൊവിഡ്  ബാധിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെയും രോഗം ഭേദമായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here