കൊച്ചി: വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഇന്ന് ഓശാന ഞായർ. ദിവ്യബലി അടക്കമുള്ള ചടങ്ങുകൾ മുടക്കമില്ലാതെ നടക്കുന്നുണ്ടെങ്കിലും ലോക്ഡൗൺ കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. വൈദികർ അടക്കം അഞ്ച് പേരിൽ കൂടുതൽ കൂട്ടം ചേരാൻ പാടില്ലെന്ന ഡിജിപിയുടെ കർശന നിർദേശം കണക്കിലെടുത്താണ് ചടങ്ങുകൾ. പ്രാർത്ഥന ചടങ്ങുകൾ ഓൺലൈനായി കാണാനുള്ള സൗകര്യം പള്ളികൾ ഒരുക്കിയിട്ടുണ്ട്. മറ്റ് വിശുദ്ധ വാര ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്.
Home Global News Kerala വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ഇന്ന് ഓശാന ഞായർ; ഓൺലൈനായി പ്രാർത്ഥന ചടങ്ങുകൾ കാണിച്ച് പള്ളികള്‍









































