gnn24x7

ലോക്ക്ഡൗണ്‍; ഗംഗാ നദിയിലെ മാലിന്യത്തിന്റെ അംശം ഗണ്യമായി കുറഞ്ഞു

0
336
gnn24x7

വാരണസി: ലോക്ക്ഡൗണ്‍ കാരണം ഗംഗാ നദിയിലെ മാലിന്യത്തിന്റെ അംശം ഗണ്യമായി കുറഞ്ഞു. നദിയുടെ മലിനീകരണത്തോത് പകുതിയായി കുറഞ്ഞുവെന്നും വെള്ളം ശുദ്ധമായിത്തുടങ്ങിയെന്നും നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. ഗംഗയുടെ മലിനീകരണത്തിന് മുഖ്യ കാരണങ്ങളിലൊന്ന് ഫാക്ടറികളാണ്. ലോക്ക്ഡൗണ്‍ വന്നതോടെ ഫാക്ടറികള്‍ അടയ്ക്കുകയും ഇവിടങ്ങളില്‍ നിന്നുള്ള മാലിന്യം നദിയിലേക്ക് ഒഴുകുന്നത് നിലയ്ക്കുകയും ചെയ്തു. ജനങ്ങള്‍ വീടുകളില്‍ കഴിഞ്ഞതോടെ അവര്‍ വഴിയുള്ള മറ്റു മലിനീകരണവും നിലച്ചു.

ഗംഗയില്‍ 40മുതല്‍ 50 ശതമാനം വരെ ജലശുദ്ധീകരണം നടന്നതായി തങ്ങള്‍ കാണുന്നുവെന്നും ഇത് ഒരു സുപ്രധാന സംഭവമാണെന്നും ഐ.ഐ.ടി.ബി.എച്ച്.യു കെമിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രൊഫസര്‍ ഡോ. പി.കെ മിശ്ര പറഞ്ഞു. ഗംഗാ നദിയിലെ ശുദ്ധജലം കാണുമ്പോള്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് നാട്ടുകാരും പറഞ്ഞു. മാര്‍ച്ച് 15, 16 തീയതികളിലുണ്ടായ മഴയെത്തുടര്‍ന്ന് ഗംഗയില്‍ ജലനിരപ്പു കൂടുകയും ഒഴുക്ക് വര്‍ധിക്കുകയും ചെയ്തിരുന്നു. ഇതും വെള്ളം ശുദ്ധമാവാന്‍ കാരണമായി. വാരണസിയില്‍ മാത്രമല്ല ഗംഗ ഒഴുകുന്ന മറ്റ് പ്രദേശങ്ങളിലെയും ജനങ്ങള്‍ ഇതേ അഭിപ്രായം പറയുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here