വിയന്ന: പൂർണ്ണമായും അടച്ചുപൂട്ടിയ ഓസ്ട്രിയയിൽ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. വ്യാഴാഴ്ച 13138 പേർക്കാണ് രോഗബാധ കണ്ടെത്തിയത്.
രോഗ ബാധിതരുടെ എണ്ണം വിവിധ സംസ്ഥാനങ്ങളിൽ ഇപ്രകാരമാണ്; ബുർഗൻ ലാൻഡിൽ 245, കേരന്റൻ 365, ലോവർ ഓസ്ട്രിയ 2169, അപ്പർ ഓസ്ട്രിയ 2079, സാൾസ് ബുർഗ് 1134, സ്റ്റിയർ മാർക്ക് 1458, ടിറോൾ 2996, ഫോറാറൽ ബർഗ് 800, വിയന്ന 1892.
രാജ്യത്തെ മരണസംഖ്യ നിലവില്‍ 300 നടുത്തെത്തി. വ്യാഴാഴ്ച വരെ മരണമടഞ്ഞത് 295 പേരാണ്.
വിവിധ സംസ്ഥാനങ്ങളിലെ മരണനിരക്കിങ്ങനെയാണ്. ബുർഗൻലാൻഡ് 3, കേരന്റൻ 5, ലോവർ ഓസ്ട്രിയ 47, അപ്പർ ഓസ്ട്രിയ 29, സാൾസ് ബുർഗ് 20, സ്റ്റയർമാർക്ക് 69, റ്റിറോൾ 53, ഫോറാറൽ ബർഗ് 7, വിയന്ന 62.
രാജ്യത്ത് ഈസ്റ്ററിനു ശേഷം നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് ചാൻസലർ സെബാസ്റ്റ്യൻ കുർസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.




































