gnn24x7

ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് ഇന്ത്യക്കാരി മരിച്ചു

0
441
gnn24x7

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് ഇന്ത്യക്കാരി മരിച്ചു. ഗോവ സ്വദേശിയായ അനസൂയ ചന്ദ്രമോഹൻ (55) ആണ് മരിച്ചത്. ലണ്ടനിലെ കിങ്‍സ് ലിന്നിലെ ക്വീൻ എലിസബത്ത് ആശുപത്രിയിൽ വച്ചാണ് മരണം. തിങ്കളാഴ്ച ഉച്ചയോടെയാണ് അന്ത്യം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അനസൂയ, ലണ്ടനിൽ നഴ്സായ മകൾ ജെന്നിഫറിന്റെ അടുത്ത് വന്നതാണ് എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, ഇപ്പോൾ ജെന്നിഫറും കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. ജെനിഫറിന്റെ ഭർത്താവും ഒരു വയസ്സായ കുട്ടിയും ലണ്ടനിലുണ്ട്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here