കോട്ടയം∙ ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ ഷാജി സക്കറിയ (51) ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു. ദുബായിലെ ജിൻകോ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായിരുന്ന ഷാജിയെ പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ കോവിഡ് –19 സ്ഥിരീകരിക്കുകയായിരുന്നു.
മൃതദേഹം ദുബായിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പുന്നവേലി ഇടത്തിനകം കറിയാച്ചൻ -ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മിനി തൃക്കൊടിത്താനം വടക്കനാട്ട് കുടുംബാംഗം. മക്കൾ: ജൂവൽ, നെസ്സിൻ എന്നിവർ സ്‌കൂൾ വിദ്യാർത്ഥികളാണ്. സഹോദരങ്ങൾ: ഷാബു, സോണി (ദുബായ്). നേരത്തെ ദുബായിൽ കോവിഡ് ബാധിച്ച് 3 മലയാളികൾ മരിച്ചിരുന്നു.