gnn24x7

ചൈനയില്‍ കൊവിഡ് മഹാമാരിയെ പറ്റി തിരിച്ചറിഞ്ഞിട്ടും ദിവസങ്ങളോളം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്

0
370
gnn24x7

കൊവിഡ്-19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ കൊവിഡ് മഹാമാരിയെ പറ്റി തിരിച്ചറിഞ്ഞിട്ടും ദിവസങ്ങളോളം പൊതുജനങ്ങള്‍ക്ക്  സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. അതിവേഗം ജനങ്ങള്‍ക്കിടയില്‍ കൊവിഡ് പടരും എന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് ആറ് ദിവസമാണ് ചൈനീസ് സര്‍ക്കാര്‍ മൂടി വെച്ചത്. ഒപ്പം ഇതിനിടെ വുഹാനില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പൊതു ചടങ്ങും നടന്നു. കൂടാതെ ചൈനീസ് പ്രത്യേക പുതുവത്സരമായ ലൂണാര്‍ പുതുവത്സരാഘോഷത്തിന് നിരവധി പേര്‍ യാത്രകളും നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനാണ് ഇതു സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ അവസാനം വുഹാനില്‍ കൊവിഡ് അങ്ങിങ്ങായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ 14 ന് ചൈനീസ് സര്‍ക്കാരിന് കൊവിഡ് വ്യാപനത്തെ പറ്റി വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 20 നാണ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ഔദ്യോഗികമായി പൊതുജനത്തിന് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ അപ്പോഴേക്കും 3000 ത്തോളം പേര്‍ക്ക് രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിച്ചിട്ടുണ്ട്.

ഇതു കൂടാതെ കൊവിഡ് പടര്‍ന്നു പിടിച്ചു കൊണ്ടിരുന്ന ജനുവരി 5 മുതല്‍ 17 വരെ ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഈ ദിവസങ്ങളില്‍ വുഹാനിലും മറ്റ് പ്രദേശങ്ങളിലുമായി നൂറു കണക്കിന് പേര്‍ കൊവിഡ് രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് ദേശീയ ആരോഗ്യകമ്മീഷന്‍ തലവന്‍ മാ സിയോവി ജനുവരി 14 ന് എല്ലാ തദ്ദേശീയ മെഡിക്കല്‍ വിദഗ്ധരുമായി കൊവിഡിനെ സംബന്ധിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. 2003 ലെ സാര്‍സ് രോഗത്തിനു ശേഷമുള്ളവെല്ലുവിളിയാണിതെന്നും വലിയ ആരോഗ്യ പ്രതിസന്ഝി ഇത് സൃഷ്ടിക്കുമെന്നും ആരോഗ്യ കമ്മീഷന്‍ തലവന്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്. ഈ ടെലികോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട രണ്ടുപേരും മെഡിക്കല്‍ രംഗത്തെ പേരു വെളിപ്പെടുത്താത്ത കുറച്ചു പേരുമാണ് വിവരംങ്ങള്‍ നല്‍കിയതെന്ന് അസോസിയേറ്റഡ് പ്രസ് അറിയിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here