gnn24x7

ഇന്ത്യയില്‍ മരണസംഖ്യ 452 ആയി; കൊറോണ കേസുകളുടെ എണ്ണം 13,835

0
275
gnn24x7

ന്യൂദല്‍ഹി: വെള്ളിയാഴ്ച 32 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇന്ത്യയില്‍ മരണസംഖ്യ 452 ആയി. ആകെ 1076 കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ കേസുകളുടെ എണ്ണം 13,835 ആയി. 11,616 ആക്റ്റീവ് കേസുകളാണ് രാജ്യത്തുള്ളത്. 1766 പേര്‍ക്ക് രോഗം ഭേദമായി.

മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 3025 ആയി. 194 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെമരിച്ചത്. 300 പേര്‍ക്ക് രോഗം ഭേദമായി. 1640 പേര്‍ക്കാണ് ദല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. 51 പേര്‍ രോഗമുക്തരായി. 38 പേരാണ് ഇവിടെ മരണമടഞ്ഞത്. ദല്‍ഹിയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.

മധ്യപ്രദേശില്‍ 1308 ഉം തമിഴ്‌നാട്ടില്‍ 1267 ഉം രോഗികളാണുള്ളത്. തമിഴ്നാട്ടില്‍ 56 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 282 പേര്‍ക്ക് രോഗം ഭേദമായി. 15 പേര്‍ മരിച്ചു. ജമ്മുകശ്മീരില്‍ 14 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 328 ആയി.

രാജസ്ഥാനില്‍ 1131, ഉത്തര്‍പ്രദേശില്‍ 846, തെലങ്കാനയില്‍ 743, ആന്ധ്രയില്‍ 572 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍. പഞ്ചാബില്‍ 14 രോഗികള്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 359 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കേരളത്തില്‍ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തുപേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here