gnn24x7

മലപ്പുറം കീഴാറ്റൂരില്‍ വൃദ്ധന്‍ മരിച്ചത് കൊവിഡ് 19 മൂലമല്ലെന്ന് സ്ഥിരീകരിച്ചു

0
282
gnn24x7

മലപ്പുറം: മലപ്പുറം കീഴാറ്റൂരില്‍ വൃദ്ധന്‍ മരിച്ചത് കൊവിഡ് 19 മൂലമല്ലെന്ന് സ്ഥിരീകരിച്ചു. കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടിയാണ് (85) ഇന്ന് രാവിലെ മരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളെജില്‍ കൊവിഡ് 19 നെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന്റെ കഴിഞ്ഞ മൂന്ന് പരിശോധനാഫലവും നെഗറ്റീവ് ആയിരുന്നു. ഒരു പരിശോധനാഫലം കൂടി വരാനിരിക്കെയായിരുന്നു മരണം.

അന്തിമഫലം നെഗറ്റീവായതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആവര്‍ത്തിച്ചുള്ള സ്രവപരിശോധനകള്‍ നെഗറ്റീവ് ആയി വന്നതിന് ശേഷമാണ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തത്.

വര്‍ഷങ്ങളായി വൃക്കരോഗത്തിന് ചികിത്സ തുടരുന്ന ആളായിരുന്നു മരിച്ച വീരാന്‍കുട്ടി. സുപ്രധാന അവയവങ്ങളെ ബാധിക്കുന്ന മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് മൂന്നു ദിവസം മുമ്പ് ഹൃദയാഘാതം ഉണ്ടായിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അതിനിടയില്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് മരണകാരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഏപ്രില്‍ രണ്ടാം തിയ്യതിയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. അതേസമയം വീരാന്‍ കുട്ടിക്ക് കൊവിഡ് ബാധിച്ചതെങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ വീരാന്‍ കുട്ടിയുടെ മകനില്‍ നിന്നാണ് കൊവിഡ് പകര്‍ന്നതെന്ന് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ മകന്റെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here