ന്യൂഡൽഹി: കൊറോണ വൈറ്സ ബാധയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക മന്ദ്യം മുതലെടുക്കാൻ വിദേശകമ്പനികൾ ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇന്ത്യ വിദേശ നിക്ഷേപ നയം പരിഷ്ക്കരിച്ചു.
പുതിയ നയമനുസരിച്ച്, ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യത്തെ നിക്ഷേപകന് സർക്കാർ അനുമതിയോടെ മാത്രമേ ഇന്ത്യയിൽ നിക്ഷേപമിറക്കാൻ കഴിയൂ. ഇത്തരം രാജ്യങ്ങളുടെ പട്ടികയിൽ ചൈനയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ, പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള വിദ്ശ നിക്ഷേപങ്ങൾക്കും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
പുതിയ നയം അനുസരിച്ച് അയൽ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളിലൂടെ ഇന്ത്യൻ കമ്പനികളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും സർക്കാർ അനുമതി ആവശ്യമാണ്.ചൈനയെ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ഈ നീക്കമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.





































