ന്യുയോര്‍ക്ക്: ലോകമാകെ നാശം വിതച്ച് കൊണ്ട് കോവിഡ് മഹാമാരി പടരുന്നു. ലോകത്താകെ മരണനിരക്ക് ഉയരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടിരിക്കുകയാണ്,
ഒടുവില്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് 2,561,915 കോവിഡ് ബാധിതരുണ്ട്. മരിച്ചവരുടെ എണ്ണം 1,77,000 കടന്നിരിക്കുകയാണ്.
ആറു ലക്ഷത്തി ഏഴുപതിനായിരത്തോളം പേര്‍ ഇതുവരെ രോഗ മുക്തരാവുകയും ചെയ്തു. അമേരിക്കയില്‍ നിന്ന് പുറത്ത് വരുന്ന കണക്കുകള്‍ ആശങ്കാജനകമാണ്. കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ 1149 ആണ്.
ഈ കണക്കുകള്‍ ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12 മണിവരെയുള്ളതാണ്.
അമേരിക്കയിലെ ആകെ മരണസംഖ്യ നാല്പത്തി മൂവായിരം പീന്നിട്ടിട്ടുണ്ട്, ഒടുവില്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് 43,200 ആണ് അമേരിക്കയിലെ മരണ സംഖ്യ.
പതിനായിരത്തോളം പുതിയ കേസുകളും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷത്തിന് മുകളിലാണ്.
ഇറ്റലിയില്‍ 24,648 പേരാണ് ഇതുവരെ മരിച്ചത്. സ്പെയിനില്‍ മരണ സംഖ്യ 21,282,ഫ്രാന്‍സില്‍ 20,294 പേര്‍ ഇതുവരെ കോവിഡിനെ തുടര്‍ന്ന് മരിച്ചു. യുകെ യില്‍ മരണസംഖ്യ 17,378 ആയി, മിക്കവാറും രാജ്യങ്ങള്‍ യാത്രാ വിലക്ക്,സമ്പര്‍ക്ക വിലക്ക്,
ലോക്ക് ഡൌണ്‍ എന്നിവയൊക്കെ ഏര്‍പെടുത്തി രോഗവ്യപനം തടയുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്.
 
                






