gnn24x7

ജ്യോതി ലാബ്‌സ് ലിമിറ്റഡ്, മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ വിപണിയിലെത്തിച്ചു

0
358
gnn24x7

രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്‌സ് ലിമിറ്റഡ്, മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍  വിപണിയിലെത്തിച്ചു. ആല്‍ക്കഹോളിന് പുറമെ വേപ്പ് മിശ്രിതം കൂടി അടങ്ങിയ  മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ 99.9% രോഗാണുക്കളെയും നശിപ്പിക്കുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. സോപ്പ്, വെള്ളം എന്നിവയുടെ അഭാവത്തില്‍ ഇത് പരമാവധി സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

40 മി.ലി അളവിലുള്ള ബോട്ടിലിന് 20 രൂപയാണ് വില. ഫഌപ്പ് ഓപ്പണോടു കൂടിയ പോക്കറ്റ് സൈസ് ബോട്ടിലുകളായതിനാല്‍ എളുപ്പം കൊണ്ടുനടക്കാനും സാധിക്കും.
കോവിഡ് 19നെ നേരിടുന്നതില്‍ കൂടുതല്‍ അര്‍ത്ഥവത്തായ സംഭാവന നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ചുരുങ്ങിയ സമയത്തിനുള്ളിലാണ് കമ്പനി മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ അവതരിപ്പിച്ചതെന്ന് ജ്യോതി ലാബ്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജ്യോതി എം.ആര്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here