gnn24x7

ദല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
277
gnn24x7

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദല്‍ഹിയില്‍ ഇതാദ്യമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന് മുന്‍പ് നടത്തിയ പരിശോധനയില്‍ 160 പേര്‍ക്ക് കൊവിഡ് നെഗറ്റീവ് ആയിരുന്നു.

അതേസമയം ദല്‍ഹിയിലെ മാര്‍ക്കറ്റുകളും മാളുകളും അടച്ചിടുന്നത് തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ഒറ്റപ്പെട്ട കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ലോക്ക് ഡൗണില്‍ ഉടന്‍ ഇളവ് പ്രഖ്യാപിക്കരുതെന്ന ആവശ്യവുമായി  ദല്‍ഹി, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഒഡിഷ സംസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്.പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും സംസ്ഥാനങ്ങള്‍ വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലായി കൊവിഡുമായി ബന്ധപ്പെട്ട് 49 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here