ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് വീണ്ടും കൂട്ടത്തോടെ കോവിഡ് 19 സ്ഥിരീകരിച്ചു. ഡൽഹി അംബേദ്ക്കർ ആശുപത്രിയിലും പട്പട്ഗഞ്ച് മാക്സിലുമാണ് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
അംബേദ്കർ ആശുപത്രിയിലെ ആറ് ഡോക്ടർമാരും 20 നഴ്സുമാരും ഉൾപ്പടെ 29 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹി പട്പട്ഗഞ്ച് മാക്സിൽ ഏഴ് മലയാളി നഴ്സുമാർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഡൽഹിയിൽ 2,918 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 54 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 877 പേരാണ് ഡൽഹിയിൽ രോഗമുക്തരായത്.





































