ന്യൂഡൽഹി: സുപ്രീം കോടതി ജീവനക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ജീവനക്കാർ ഏപ്രിൽ 16-ന് ആണ് അവസാനമായി ജോലിക്കെത്തിയത്. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട രണ്ട് രജിസ്ട്രാർമാരോട് വീട്ടിൽ നിരീക്ഷണത്തിൽക്കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പനിയെ തുടർന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ജീവനക്കാരനിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ കഴിഞ്ഞയാഴ്ച രണ്ട് തവണ കോടതിയിലെത്തിയിരുന്നു. ഇയാളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
രാജ്യത്ത് ഇതുവരെ 28,830 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 886 പേർ രോഗബാധമൂലം മരണപ്പെട്ടു. 6,362 പേർ രോഗമുക്തി നേടിയിട്ടുണ്ട്.