gnn24x7

നഴ്സിങ് ഹോമിൽ രണ്ടാഴ്ച താമസമാക്കി കോറോണയെ അകറ്റി നിർത്തി അയർലൻഡിലെ മലയാളി നഴ്‌സ്‌

0
350
gnn24x7

ഡബ്ലിൻ: അയർലൻഡിൽ കോവിഡ് 19 കേസുകൾ 19,000 അടുത്തു. മരണം 1000 കവിഞ്ഞു. ഈ സാഹചര്യത്തിൽ, അയർലൻഡിൽ നഴ്‌സായി ജോലി ചെയ്യുന്ന 6000 ലധികം മാലാഖമാരിൽ ഒരാൾ വേറിട്ടു നിൽക്കുന്നു

അയർലണ്ടിൽ ഒരു നഴ്സിങ് ഹോമിന്റെ ഡയറക്ടർ ആയി ജോലി ചെയ്യുന്ന, നഴ്സിങ് ഹോമിൽ രണ്ടാഴ്ച സ്ഥിര താമസമാക്കി കോറോണയെ അകത്തി നിർത്തിയ ഈ മലയാളി നഴ്‌സ്‌ ഇപ്പോൾ ഇവിടെയുള്ള എല്ലാ നഴ്‌സുമാർക്കും ഒരു മാതൃകയും പ്രചോദനവുമാണ്.

അയർലൻഡിലെ ആരോഗ്യ വകുപ്പായ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) ഇവിടത്തെ നഴ്സിങ് ഹോമുകൾക്ക് നിർദേശങ്ങൾ ഒഫീഷ്യലായി നൽകുന്നതിന് മുൻപു തന്നെ കാര്യങ്ങൾ ദീർഘ വീക്ഷണത്തോടെ കണ്ടു വേണ്ട നടപടികൾ സ്വീകരിച്ച ഈ മലയാളി ഇന്ന് അയർലൻഡിലെ എല്ലാ നഴ്‌സുമാർക്കും ഒരു മാതൃകയാണ്.

ഐറിഷ് വനിത എന്ന യൂട്യൂബ് ചാനൽ ലാഭേച്ഛകളൊന്നും ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു ചാനലാണ്. അയർലൻഡിലേക്ക് വരാനാഗ്രഹിക്കുന്ന മലയാളികൾക്ക് ആവശ്യമാണ് എല്ലാവിധ അറിവുകളും സഹായങ്ങളും തികച്ചും സൗജന്യമായി തന്നെ ഈ ചാനൽ ലഭ്യമാക്കുന്നു. കൂടാതെ അയർലൻഡിലേക്ക് ആളുകളെ വർക്ക് പെർമിറ്റ് നൽകി കൊണ്ടുവരാം എന്നു പറഞ്ഞുകൊണ്ട് നാട്ടിൽ ചില തട്ടിപ്പ് ഏജൻസികൾ നടത്തുന്ന തട്ടിപ്പിനെപറ്റി മാസങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയതുവഴി ധാരാളം ചെറുപ്പക്കാർക്ക് പണം നഷ്ടമാവാതെയും തട്ടിപ്പിനിരയാകാതിരിക്കാനും ഈ ചാനൽ ഉപകരിച്ചിരുന്നു. ഇതുപോലെ ധാരാളം സഹായങ്ങൾ ഈ ചാനൽ സൗജന്യമായി തന്നെ ചെയ്തു വരുന്നു.

“ഭയം വേണ്ട ജാഗ്രത മതി” എന്ന സന്ദേശം ആളുകളിലേയ്ക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഇതിനോടകം തന്നെ അയർലണ്ടിൽ ജോലി ചെയ്യുന്ന നഴ്സുമാരെ വച്ച് തന്നെ മറ്റൊരു വീഡിയോ കൂടി ഈ ചാനലിൽ പ്രസിദ്ധീകരിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here