തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങിയെത്താൻ ഇന്നലെ രാത്രി വരെ നോർക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത് രണ്ടരലക്ഷത്തോളം പ്രവാസികൾ. നിലവിലെ സാഹചര്യത്തിൽ രജിസ്റ്റർ ചെയ്യുന്ന പ്രവാസികളുടെ എണ്ണം അഞ്ച് ലക്ഷം വരെ ഉയര്‍ന്നേക്കാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. തിങ്കളാഴ്ച രാത്രം ഒൻപതു മണിവരെ രജിസ്റ്റർ ചെയ്ത 2.25 ലക്ഷം പേരിൽ 95,000 പേരും യുഎഇയില്‍ നിന്നാണ്. സൗദി അറേബ്യയില്‍ നിന്നുള്ളവരാണു രണ്ടാം സ്ഥാനത്ത് (26,000).
അതേസമയം രജിസ്റ്റർ ചെയ്തവരെല്ലാം നാട്ടിലേക്ക് മടങ്ങുമെന്നു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നില്ല. തിരിച്ചുചെല്ലുമ്പോള്‍ പലർക്കും ജോലി നഷ്ടപ്പെട്ടേക്കാമെന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഗർഭിണികൾ, വയോധികർ, കുട്ടികൾ, സന്ദർശക വിസയിൽ എത്തിയവർ എന്നിവരെ നാട്ടിലെത്തിക്കുന്നതിനാണ് കേന്ദ്ര സർക്കാരും മുൻഗണന നൽകുന്നത്.
തിരുവനന്തപുരം ലോക്ഡൗണിനു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്നവരെ കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രാഥമിക പരിശോധനയ്ക്കു മാത്രമേ വിധേയരാക്കൂ എന്നും രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും മറ്റുള്ളവരെ സ്വന്തം വീടുകളിലും ക്വാറന്റീന്‍ ചെയ്യിക്കാനാണു പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
മരവിപ്പിക്കും.