gnn24x7

നടൻ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി

0
617
gnn24x7

നടൻ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. സോഷ്യൽ മീഡിയയിലൂടെയാണ് താരം വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്.

ഇവരുടെ വിവാഹം സംബന്ധിച്ച് അങ്കമാലി സബ് രജിസ്ട്രാർ ഓഫീസിൽ പതിപ്പിച്ച നോട്ടീസ് പുറത്ത് വന്നത് വാർത്തയായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. ഒടുവിൽ ആരാധകർക്ക് ഒരു സർപ്രൈസ് നൽകി കൊണ്ടാണ് താരം വിവാഹ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചെമ്പൻ വിനോദ്. അനിൽ രാധാകൃഷ്‌ണ മേനോൻ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്‌ചവച്ചു.

2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ എഴുതിയതും ചെമ്പൻ വിനോദ് ആണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here