ന്യുഡൽഹി: ഡൽഹിയിൽ 68 സിആർപിഎഫ് ജവാന്മാർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. കിഴക്കൻ ഡൽഹിയിലെ ജവാന്മാർക്കാണ് കോറോണ സ്ഥിരീകരിച്ചത്.
കിഴക്കൻ ഡൽഹിയിലെ 122 സിആർപിഎഫ് പേർക്കാണ് കോറോണ സ്ഥിരീകരിച്ചത്. ഇതോടെ സിആർപിഎഫിലെ കോറോണ രോഗബാധിതരുടെ എണ്ണം 126 ആയി. ഡൽഹി മയൂർ വിഹാറിലുള്ള സിആർപിഎഫിലെ 31 മത്തെ ബറ്റാലിയനിലാണ് കോറോണ വ്യാപകമായി പടർന്നത്.
ഇവിടെ നിന്നും കോറോണ ബാധിച്ച് സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒരു ജവാൻ കഴിഞ്ഞ ശനിയാഴ്ച മരിച്ചിരുന്നു. അസം സ്വദേശിയായ 55 കാരനായ എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മരിച്ചത്. ചികിത്സയിലിരുന്ന ജവാന് രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. അതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.