gnn24x7

കൊറോണ വൈറസ് വ്യാപനത്തിനെതിരെ ശക്തമായി പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിക്കാനൊരുങ്ങി സൈന്യം

0
264
gnn24x7

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ ശക്തമായി പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിക്കാനൊരുങ്ങി സൈന്യം.

ചീഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തും കര-നാവിക-വ്യോമ മേധാവികളും ചേര്‍ന്ന് വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ കോവിഡ് -19 മായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. 

”സായുധ സേനയെ പ്രതിനിധീകരിച്ച്, എല്ലാ കോവിഡ് -19 യോദ്ധാക്കൾക്കും ഞങ്ങൾ നന്ദി പറയുന്നു. പ്രയാസമേറിയ ഈ സമയത്തെ എങ്ങനെ അതിജീവിക്കാമെന്ന് കാണിച്ചു തന്ന ഡോക്ടർമാർ, നഴ്‌സുമാർ, ശുചിത്വ പ്രവർത്തകർ, പോലീസ്, ഹോം ഗാർഡുകൾ, ഡെലിവറി ബോയ്സ്, മാധ്യമങ്ങൾ അങ്ങനെ എല്ലാവര്‍ക്കും” -ബിപിന്‍ റാവത്ത് പറഞ്ഞു. 

കൊറോണ വൈറസ് ഇന്ത്യയുടെ മൂന്ന് സേവനങ്ങളെയും വളരെ പരിമിതമായി ബാധിച്ചിട്ടുണ്ടെന്നും സായുധ സേനയുടെ അച്ചടക്കവും ക്ഷമയും കൊറോണ വൈറസ് വ്യാപനം തടയാൻ സഹായിച്ചിട്ടുണ്ടെന്നും റാവത്ത് നേരത്തെ പറഞ്ഞിരുന്നു. 

കൂടാതെ ചില പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ രോഗം വ്യാപനം തടയാന്‍ പോരാടുന്ന എല്ലാവര്‍ക്കും ആദരം അര്‍പ്പിച്ച് യുദ്ധവിമാനങ്ങളുടെ പരേഡ്‌ നടത്താനാണ് തീരുമാനം. 

രാവിലെ ഒന്‍പത് മണിക്കാണ് പരേഡ് ആരംഭിക്കുക, ദേശീയ തലസ്ഥാനത്ത്  നിന്നും ആരംഭിക്കുന്ന പരേഡില്‍ നാഷണല്‍ വാര്‍ മെമ്മോറിയലില്‍ പുഷ്പവൃഷ്ടി നടത്തും. 

തുടര്‍ന്ന് രാവിലെ പത്ത് മണിയോടെ സുഖോയ് -30 എം‌കെ‌ഐ, മിഗ് -29, ജാഗ്വാർ എന്നിവ ഉപയോഗിച്ച് വ്യോമസേന ഫ്ലൈപാസ്റ്റ് നടത്തും. ഈ സമയം രാജ്യത്തെ എല്ലാ പ്രധാന ആശുപത്രികളിള്‍ക്ക് മുകളിലും പുഷ്പവൃഷ്ടി നടത്തും. 

അതത് പ്രദേശങ്ങളിലെ വടക്ക്, പടിഞ്ഞാറ്, തെക്ക്, കിഴക്ക് കമാൻഡുകൾ ചുമതല വഹിക്കും. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും, ആസാമിലെ ദിബ്രുഗര്‍ മുതല്‍ ഗുജറാത്തിലെ കച്ച് വരെയു൦ പരേഡ് നടത്തു൦. യുദ്ധവിമാനങ്ങള്‍ക്ക് പുറമേ സാധാരണ വിമാനങ്ങളും പരേഡില്‍ പങ്കെടുക്കും. 

നമ്മുടെ രാജ്യത്തെ മിക്കവാറും എല്ലാ ജില്ലകളിലെയും കോവിഡ് -19 ആശുപത്രികളിൽ സൈന്യം മൗണ്ടൻ ബാൻഡ് പ്രദർശനങ്ങൾ നടത്തും.

പോലീസ് സേനയെ പിന്തുണച്ച് മെയ് 3 ന് പോലീസ് സ്മാരകത്തിൽ സായുധ സേനയും പുഷ്പാർച്ചന നടത്തും.ഞായറാഴ്ച വൈകുന്നേരം തീരപ്രദേശങ്ങളില്‍ യുദ്ധകപ്പലുകള്‍ വിന്യസിക്കുകയും. ലൈറ്റുകള്‍ തെളിയിക്കുകയും ചെയ്യും. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here