മൂവാറ്റുപുഴ: മൂവാറ്റുപുഴ മേക്കടമ്പില്‍ അതിഥി തൊഴിലാളികള്‍ തമസിക്കുന്ന കെട്ടിടത്തിലേക്ക് കാര്‍ ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു.
അതിഥി തൊഴിലാളികള്‍ക്കും അപകടത്തില്‍ പരിക്കേറ്റു.നിധിന്‍ (35 വയസ്),അശ്വിന്‍(29 വയസ്),ബേസില്‍ ജോര്‍ജ് (30 വയസ്) എന്നിവരാണ് മരിച്ചത്.
ബേസില്‍ ‘പൂവള്ളിയും കുഞ്ഞാടും’ എന്ന സിനിമയിലെ നായകനാണ്. രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്.
വാളകം മേക്കടമ്പ് നടപ്പറമ്പേല്‍ ജോര്‍ജിന്‍റെ മകനാണ് ബേസില്‍,
അപകടത്തില്‍ അതിഥി തൊഴിലാളികളായ റമോണ്‍ ഷേഖ്, അമര്‍ ബീരാന്‍, സാഗര്‍ സെല്വകുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റു, കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയ കാര്‍ പൂര്‍ണമായും തകര്‍ന്നു, അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ്
രക്ഷാ പ്രവര്‍ത്തനം നടത്തിയത്.










































