ആഗോള തലത്തിൽ കൊറോണ ബാധിതരുടെ എണ്ണം 37ലക്ഷം കടന്നു. വിവിധ രാജ്യങ്ങളിലായി 3,726,797 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 258,306 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,241,925 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം രാത്രിവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ 46711 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1583 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 13160 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ 31967 പേർ ചികിത്സയിൽ തുടരുന്നുണ്ടെന്നും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.







































