gnn24x7

കൊറോണ വൈറസ്‌ വാക്സിന്‍ വികസനം സംബന്ധിച്ച ടാസ്ക് ഫോഴ്സ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

0
271
gnn24x7

ന്യൂഡല്‍ഹി: കൊറോണ വൈറസ്‌ വാക്സിന്‍ വികസനം സംബന്ധിച്ച ടാസ്ക് ഫോഴ്സ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

വാക്സിന്‍ വികസനം, മരുന്ന് കണ്ടെത്തല്‍, രോഗ നിര്‍ണയം,പരിശോധന, എന്നീ കാര്യങ്ങളില്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി,
കോവിഡിനെതിരായ മുപ്പതില്‍ അധികം വാക്സിനുകള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു.

ഇതില്‍ ചിലത് ഇന്ത്യയില്‍ പരീക്ഷണ ഘട്ടത്തിലേക്ക് പോവുകയാണെന്നും വിദഗ്ദര്‍ അവലോകന യോഗത്തില്‍ അറിയിച്ചു.

യോഗത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട പ്രസ്ഥാവനയില്‍ പ്രാരംഭ ഘട്ട വാക്സിന്‍ വികസന ഗവേഷണത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ പുതുമകള്‍ കൊണ്ട്വന്നതായി കണ്ടുവെന്ന് പറയുന്നു.

രാജ്യത്തില്‍ മരുന്ന് ഗവേഷണത്തില്‍ മൂന്ന് സമീപനങ്ങളാണ് ഉള്ളതെന്നും വിശദീകരിക്കുന്നു.

ഒന്നാമത്തേത് നിലവിലുള്ള മരുന്നുകളുടെ പുനര്‍നിര്‍മ്മാണം, കുറഞ്ഞത്‌ നാല് മരുന്നുകളെങ്കിലും ഈ വിഭാഗത്തില്‍ നിര്‍മാണവും പരിശോധനയും നടക്കുന്നതായി പ്രസ്ഥാവനയില്‍ പറയുന്നു.

രണ്ടാമത് പുതിയ മരുന്നുകളുടെയും തന്മാത്രകളുടെയും വികസനമാണ്,മൂന്നാമത്തേത് ആന്‍റി വൈറല്‍ ഗുണമുള്ള സസ്യങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും പരിശോധനയാണ്.

വീണ്ടും ടാസ്ക് ഫോഴ്സ് യോഗം ചേര്‍ന്ന് ഇത് സംബന്ധിച്ചുള്ള അവലോകനം നടത്തും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here