gnn24x7

ബാബ്റി മസ്ജിദ് തകർത്ത കേസിൽ വിചാരണ ഈ വർഷം ആ​ഗസ്തോടെ തീർപ്പാക്കണമെന്ന് സുപ്രീം കോടതി

0
242
gnn24x7

ന്യൂദൽഹി: ബാബ്റി മസ്ജിദ് തകർത്ത കേസിൽ ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, കല്ല്യാൺ സിങ്, ഉമ ഭാരതി എന്നിവർക്കെതിരായ വിചാരണ ഈ വർഷം ആ​ഗസ്തോടെ തീർപ്പാക്കണമെന്ന് സുപ്രീം കോടതി. ലക്നൗ സ്പെഷ്യൽ സി.ബി.ഐ കോടതിയോടാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

കേസിന്റെ വിചാരണയ്ക്കായി സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം മെയ് ആറിന് ലഭിച്ച കത്ത് പരി​ഗണിച്ച് കേസിന്റെ വിചാരണയ്ക്ക് ആ​ഗസ്ത് 31 വരെ സമയം തരുന്നുവെന്നായിരുന്നു ജസ്റ്റിസുമാരായ ആർ.എഫ് നരിമാൻ, സൂര്യകാന്ത്യ മിശ്ര എന്നിവർ പറഞ്ഞത്. വിചാരണ നടപടികൾക്ക് വീഡിയോ കോൺഫറൻസിങ്ങ് ഉൾപ്പെടെ സ്പെഷ്യൽ ജഡ്ജ് എസ്.കെ യാദവിന് എല്ലാ സ്വാതന്ത്ര്യവും നൽകിയ കോടതി ആ​ഗ്സത് 31ന് അപ്പുറപ്പത്തേക്ക് നടപടികൾ നീങ്ങാൻ പാടില്ലെന്നും നിർദേശിച്ചു.

അദ്വാനി, ജോഷി, ഉമാ ഭാരതി എന്നിവർക്ക് പുറമെ ബി.ജെ.പി എം.പി വിനയ് കത്തിയാർ, സാദ്വി റിതംബര തുടങ്ങിയവർക്കെതിരെയും ക്രിമിനൽ ​ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. 1992 ഡിസംബർ ആറിനാണ് ബാബ്റി മസ്ജിദ് തകർക്കപ്പെടുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here