കോഴിക്കോട്: റിയാദില്‍ നിന്നും വെള്ളിയാഴ്ച കോഴിക്കോടെത്തിയ പ്രവാസികളിൽ രണ്ടു പേരെ ഐസൊലേഷനിലേക്ക് മാറ്റി. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കാണ് മാറ്റിയത്. അതേസമയം ഇവര്‍ക്ക് കോവിഡിന്റെ ഗുരുതരമായ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
ഒരാള്‍ക്ക് ചുമയും മറ്റൊരാള്‍ക്ക് അലര്‍ജിയുമാണ് അനുഭവപ്പെട്ടത്. ഇവരെ കൂടാതെ ഈ വിമാനത്തിലെത്തിയ മറ്റ് രണ്ട് പേരെയും ആശുപത്രിയിലാക്കിയിട്ടുണ്ട്. അര്‍ബുദത്തിന് ചികില്‍സ തേടിയിരുന്ന രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് തുടര്‍ ചികില്‍സക്കായാണ് മാറ്റിയത്. മറ്റൊരാള്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണ്.
152 യാത്രക്കാരുമായി റിയാദില്‍ നിന്നുള്ള വിമാനം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കരിപ്പൂരിലെത്തിയതത്. 84 ഗര്‍ഭിണികളും വിമാനത്തിലുണ്ടായിരുന്നു.