gnn24x7

നെഞ്ചുവേദനയും പനിയും, മന്‍മോഹന്‍ സിംഗ് ആശുപത്രിയില്‍

0
257
gnn24x7

ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹി AIIMS (All India Institute Of Medical Science)ല്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആരോഗ്യ൦ വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിച്ച് നേതാക്കള്‍.

നെഞ്ചുവേദനയെയും പനിയെയും തുടര്‍ന്ന് മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്നലെ രാത്രിയാണ് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചത്. 

”അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല. ഇന്നലെ നൽകിയ മരുന്നിന്‍റെ പാർശ്വഫലത്തെ തുടർന്ന് പനി ബാധിച്ചതിനാൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം നിരീക്ഷണത്തിലാണ്” -മുന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. 

ഇന്നലെ രാത്രി 8.45ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. cardio neuroscience (CNS) വിഭാഗത്തില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

”ഡോ. മൻ‌മോഹൻ സിംഗിന്‍റെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ മുൻ പ്രധാനമന്ത്രിക്കുവേണ്ടി ഇന്ത്യ മുഴുവൻ പ്രാർത്ഥിക്കുന്നു. ” -ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ട്വീറ്റ് ചെയ്തു. 

”മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സി൦ഗിന്‍റെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം ഞാനും അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കാനും അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു.’ -കോണ്‍’ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു. 

”മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത കേട്ട് ആശങ്കയിലാണ്. എന്നാല്‍, അദ്ദേഹം ICUല്‍ അല്ല. അദ്ദേഹത്തിന്‍റെ മടങ്ങി വരവിനായി ആശംസിക്കുന്നു.” -കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here