ഷാർജ: യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. നാട്ടിലേയ്ക്ക് പോകാൻ വിമാന ടിക്കറ്റെടുത്ത് കാത്തിരിക്കുന്നതിനിടയിലാണ് കിളിമാനൂർ പാപ്പാല ഏഴരമൂഴി ചരുവിള വീട്ടിൽ ഹസൻ അബ്ദുൽ റഷീദ് (59) ഇന്നലെ വൈകിട്ട് ഷാർജയിൽ മരിച്ചത്. മൃതദ്ദേഹം ഷാർജയിൽ സംസ്കരിച്ചു. ഒൻപത് മാസം മുൻപാണ് ഏറ്റവും ഒടുവിൽ നാട്ടിൽ വന്ന് പോയി വന്നത്. ഭാര്യ: സോഫിയ. മക്കൾ: ജാസ്മിൻ, ജസ്ന, സെയ്ദ് മുഹമ്മദ്. മരുമകൻ: സുൽഫിക്കർ.








































