ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കൊവിഡ് പ്രതിരോധത്തിനായി 835 മെഡിക്കല്‍ പ്രവര്‍ത്തകരെ അയക്കുന്നു. സൗദി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ആരോഗ്യ പ്രവര്‍തത്തകരെ അയക്കുന്നത്. ആദ്യ ബാച്ച് മെഡിക്കല്‍ പ്രവര്‍ത്തകര്‍ പോവുന്നത് കേരളത്തില്‍ നിന്നാണ്.
യു.എ.ഇയിലേക്ക് മെഡിക്കല്‍ പ്രവര്‍ത്തകരെ അയച്ചതിനു പിന്നാലെയാണ് സൗദിയിലേക്കും ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ പ്രവര്‍ത്തകര്‍ പോവുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൗദിയിലെ ആഭ്യന്തര വിമാനമായ സൗദിയയിലാണ് ഇവരെ സൗദിയിലെത്തിക്കുക. മെയ് 13,16,20, 23 തിയ്യതികളിലായാണ് ഈ വിമാനം 835 പേരെ സൗദിയിലെത്തിക്കുക.
നേരത്തെ കൊവിഡ് വ്യാപിച്ച ഘട്ടത്തില്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് തിരിച്ചിരുന്നു.
ഇന്ത്യയിലേക്ക് പോയ മെഡിക്കല്‍ പ്രവര്‍ത്തകര്‍ ജോലി തുടരുന്നതിനായി സൗദി അറേബ്യയിലേക്ക് തിരിക്കുകയാണെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിട്ടുമുണ്ട്.





































