gnn24x7

ദൽഹിയിൽ നിന്നുള്ള ട്രെയിൻ തിരുവനന്തപുരത്ത് പുലർച്ചെ അഞ്ചുമണിക്ക് എത്തി; യാത്രക്കാരിൽ ഏഴ് പേർക്ക് കൊവി‍ഡ് ലക്ഷണം

0
285
gnn24x7

തിരുവനന്തപുരം: ന്യൂദൽഹിയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട രാജധാനി സൂപ്പർഫാസ്റ്റ് സ്പെഷൽ ട്രെയിൻ തിരുവനന്തപുരത്ത് എത്തി. പുലർച്ചെ അഞ്ചുമണി കഴിഞ്ഞാണ് ട്രെയിൻ തലസ്ഥാനത്ത് എത്തിയത്.

400 പേരാണ് തിരുവനന്തപുരത്ത് ഇറങ്ങിയത്. യാത്രക്കാരിൽ ഏഴ് പേർക്കാണ് കൊവിഡ് ലക്ഷണം ഉള്ളത്. ഇതിൽ ആറ് പേർ ഇന്നലെ കോഴിക്കോട് ഇറങ്ങിയിരുന്നു. തിരുവനന്തപുരത്ത് ഇറങ്ങിയ ഒരാൾക്കാണ് രോ​ഗലക്ഷണം ഉള്ളത്.ഇവരെ രോ​ഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് രോ​ഗലക്ഷണമുള്ളയാളെ ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇയാളെ പ്രത്യേക വഴിയിൽ കൂടിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് വൈകുന്നേരം ദില്ലിയിലേക്ക് തമ്പാനൂരിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിനാൽ റെയിൽ വേ സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കുകയാണ് ഇപ്പോൾ.

198യാത്രക്കാർ കോഴിക്കോടും, രണ്ടാമത്തെ സ്റ്റോപ്പായ എറണാകുളത്ത് 269 പേരുമാണ് ഇറങ്ങിയത്. പുലർച്ചെ 1.40നാണ് ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ വിശദാംശങ്ങൾ പരിശോധിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.

ഹെൽപ്പ് ഡെസ്കുകളിൽ ഉണ്ടായിരുന്ന ആരോ​ഗ്യ വകുപ്പിലെയും പൊലീസിലെയും ജീവനക്കാരാണ് വിശദാംശങ്ങൾ ആരാഞ്ഞത്. രോ​ഗലക്ഷണങ്ങളില്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പോകേണ്ടിവരും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here