ന്യൂദല്‍ഹി: രാജ്യത്ത് അപകടത്തില്‍പ്പെട്ട് ഇന്ന് നാല് അതിഥിതൊഴിലാളികള്‍ കൂടി മരിച്ചു.
മധ്യപ്രദേശിലെ ബര്‍വാന് ജില്ലയിലാണ് ടാങ്കര്‍ ലോറി കയറി നാല് അതിഥി തൊഴിലാളികള്‍ മരിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോകവെയായിരുന്നു അപകടം നടന്നത്.
ശനിയാഴ്ച ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഉണ്ടായ അപകടത്തില്‍ 29 അതിഥി തൊഴിലാളികളാണ് മരിച്ചത്.
പശ്ചിമബംഗാളില്‍ ഇന്ന് രാവിലെ നടന്ന അപകടത്തില്‍ 32 അതിഥിതൊഴിലാളികള്‍ക്ക് പരിക്ക് പറ്റിയിരുന്നു.









































