gnn24x7

ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തി നിവിന്‍ പോളിയുടെ തുറമുഖം സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
230
gnn24x7

ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തി നിവിന്‍ പോളിയുടെ തുറമുഖം സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയുടെ മാസ് ലുക്കിലുള്ള സെക്കന്റ് ലുക്ക് പോസ്റ്റര്‍ നടന്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുറമുഖത്തില്‍ നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരും അഭിനയിക്കുന്നുണ്ട്.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1950 കളില്‍ സെറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here