gnn24x7

നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി

0
291
gnn24x7

തിരുവനന്തപുരം: നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക.

അപകടമരണം സംഭവിച്ചാൽ നൽകിവരുന്ന ഇൻഷുറൻസ് പരിരക്ഷ രണ്ടു ലക്ഷത്തിൽ നിന്നും നാലു ലക്ഷവും പരിക്കേറ്റവർക്ക് ഉള്ള പരിരക്ഷ 2 ലക്ഷം രൂപ വരെയും ഉയർത്തി. പരിരക്ഷാ വർദ്ധനവിന് ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കും. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അംഗങ്ങളായവർക്കും ന്യൂ ഇന്ത്യ ഇൻഷുറൻസുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

കഴിഞ്ഞ സാമ്പത്തിക വർഷം 28 പ്രവാസി കുടുംബങ്ങൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷയായി 54.64 ലക്ഷം രൂപ വിതരണം ചെയ്തു. പ്രവാസി മലയാളികൾക്ക് കേരള സർക്കാരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന ഏകജാലക സംവിധാനം ആണ് നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ്.

പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും നോർക്ക റൂട്സ് വഴി നൽകുന്ന എല്ലാ ആനുകൂല്യങ്ങളും കൃത്യമായി പ്രവാസികളിൽ എത്തിക്കുന്നതിനും ഈ സംവിധാനം ഉപയോഗിക്കുന്നു.ആറു മാസത്തിലധികം ആയി വിദേശത്ത് താമസിക്കുന്ന 18 വയസ്സ് പൂർത്തിയായ താമസ അല്ലെങ്കിൽ ജോലി വിസ ഉള്ള പ്രവാസികൾക്ക് അംഗത്വ കാർഡിന് അപേക്ഷിക്കാം. രജിസ്ട്രേഷൻ ഫീസായ 315 രൂപ ഓൺലൈനായി അടച്ച് നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org വഴിയാണ് അപേക്ഷിക്കേണ്ടത്.

മൂന്നു വർഷമാണ് തിരിച്ചറിയൽ കാർഡിന്റെ കാലാവധി.
നിലവിൽ കാർഡ് ഉടമകൾക്കും അവരുടെ 18 വയസ്സ് പൂർത്തിയാകാത്ത കുട്ടികൾക്കും ഒമാൻ, കുവൈറ്റ് എയർവെയ്സുകളിൽ വിമാനയാത്ര ടിക്കറ്റ് നിരക്കിൽ 7% ഇളവ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് നോർക്കാ റൂട്ട്സ് ടോൾഫ്രീ നമ്പറുകൾ ആയ1800 4253939(ഇന്ത്യ)ൽ വിളിക്കുകയോ, 00918802012345 എന്ന നമ്പറിൽ മിസ്ഡ് കോൾ ചെയ്യുകയോ ചെയ്യുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here