അബുദാബി: യുഎഇയിൽ കോവിഡ് ബാധിച്ചു 4 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 224 ആയി ഉയർന്നു. പുതുതായി 832 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 24,190 ആയി ഉയർന്നു. ഇന്നലെ മാത്രം 1065 പേർ രോഗമുക്തി നേടി. ഇതുവരെ 9,577 പേർ രോഗം മാറി ആശുപത്രി വിട്ടു.
ഒറ്റനോട്ടത്തിൽ
രോഗബാധിതർ 24,190
സുഖപ്പെട്ടവർ 9,577
മരണം 224