തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ 5 പേര്‍ക്കും മലപ്പുറം 3 പേര്‍ക്ക്, തൃശൂര്‍ പത്തനംതിട്ട ആലപ്പുഴ എന്നിവിടങ്ങളിലായി ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവകരില്‍ മുഴുവനും പുറത്തു നിന്ന് വന്നവരാണ്.ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് അല്ല. വിദേശത്ത് നിന്ന് വന്ന നാലുപേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന എട്ട് പേര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
നിലവില്‍ 142 പേര്‍ സംസ്ഥാനത്ത് ആകെ കൊവിഡ് ചികിത്സയിലുണ്ട്. 72000 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 71545 പേരും ആശുപത്രികളില്‍ 455 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
 
                






